ചലച്ചിത്രം

ഇതാണ് പോരാട്ടം, അമ്പരപ്പിച്ച് വീണ്ടും രാജമൗലി; ആർആർആർ ട്രെയിലർ 

സമകാലിക മലയാളം ഡെസ്ക്

രാം ചരണിനേയും ജൂനിയര്‍ എന്‍ടിആറിനെ പ്രധാന കഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആറിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുന്‍ സിനിമകളിലേതുപോലെ ഈ ചിത്രത്തിലും രാജമൗലി ഒരുക്കിവച്ചിരിക്കുന്ന ദൃശ്യവിസ്മയത്തിനായാണ് അവരുടെ കാത്തിരിപ്പ്. ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ കൂട്ടിക്കൊണ്ട് ചിത്രത്തിന്റെ ട്രെയിലര്‍ എത്തുകയാണ്. ദൃശ്യവിസ്മയം കൊണ്ടും രാം ചരണിന്റേയും ജൂനിയര്‍ എന്‍ടിആറിന്റേയും പ്രകടനം കൊണ്ടും ആരാധകരെ അമ്പരപ്പിക്കുകയാണ് ട്രെയിലര്‍. 

അടുത്ത വർഷം തിയറ്ററുകളിൽ

ബ്രഹ്മാണ്ഡ ചിത്രം 2022 ജനുവരി 7 ന് തിയറ്ററുകളിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുക. ബാഹുബലിക്ക് ശേഷം എത്തുന്ന രാജമൗലിയുടെ സിനിമയായതിനാൽ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

രുധിരം, രണം, രൗദ്രം എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു