ചലച്ചിത്രം

'തല്ലുകൊള്ളുന്ന വില്ലൻ വേഷത്തിൽ പോയി തലവെക്കില്ല, എന്നെ വെടിവച്ചാണ് കൊല്ലുന്നത്'; വിക്രത്തിലെ വേഷത്തേക്കുറിച്ച് ചെമ്പൻ വിനോദ്

സമകാലിക മലയാളം ഡെസ്ക്

ല‌യാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ചെമ്പൻ വിനോദ്. നായകനും വില്ലനും കോമഡി കഥാപാത്രവുമെല്ലാമായി താരം നിറഞ്ഞു നിൽക്കുകയാണ്. കമൽഹാസനേയും ഫഹദ് ഫാസിലിനേയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിലും ചെമ്പൻ അഭിനയിക്കുന്നുണ്ട്. വില്ലൻ കഥാപാത്രമായാണ് താരം എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. 

അടിയില്ല, വെടിവച്ചാണ് കൊല്ലുന്നത്

പുതിയ ചിത്രം ഭീമന്റെ വഴിയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിക്രത്തിലെ വില്ലനെക്കുറിച്ചുള്ള ചോദ്യമെത്തിയത്. അതൊരു വില്ലൻ വേഷമാണ്. അത്രയേ എനിക്ക് പറയാൻ സംവിധായകന്‍ അനുവദിച്ചിട്ടുള്ളൂ എന്നായിരുന്നു താരത്തിന്റെ ആദ്യ മറുപടി. തല്ലു കൊള്ളുന്ന വില്ലൻ വേഷമാണോ എന്നു ചോദിച്ചതോടെയാണ് ചെമ്പൻ വിനോദ് രസകരമായ മറുപടി നൽകിയത്. 

അടികൊള്ളുന്ന വില്ലൻ വേഷത്തിന് താൻ തലവെക്കില്ല എന്നാണ് താരം പറഞ്ഞത്. ‘ഏയ്, അങ്ങനെ തല്ലു കൊള്ളുന്ന വില്ലൻ വേഷത്തിൽ ഒന്നും നമ്മൾ പോയി തല വയ്ക്കില്ല. ഇത്രനാള് കാത്തിരുന്നു കിട്ടിയതല്ലേ, ഇവിടെ നിന്ന് അവിടെ വരെ പോയി, വെറുതെ അടികൊണ്ടൊന്നും വരില്ല. എന്തേലും ഒരു സിഗ്നേച്ചർ അവിടെ കൊടുത്തിട്ടേ വരൂ.  അടിയില്ല, എന്നെ എന്തോ വെടിവച്ചാണ് കൊല്ലുന്നത്. ’ ചെമ്പന്റെ മറുപടി കേട്ടതോടെ കൂടിയിരുന്ന കുഞ്ചാക്കോ ബോബൻ ഉൾപ്പടെ എല്ലാവരും ചിരിയായി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ വിഡിയോ. 

ഭീമന്റെ വഴിയുടെ തിരക്കഥാകൃത്ത്

അഷ്റഫ് ഹംസ സംവിധാനം ചെയ്‍ത 'ഭീമന്‍റെ വഴിയുടെ തിരക്കഥാകൃത്താണ് ചെമ്പൻ വിനോദ്. കൂടാതെ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തേയും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമൊപ്പം ചെമ്പൻ വിനോദ് സംവിധാനവും നിർവഹിക്കുന്നുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്