ചലച്ചിത്രം

"ഇന്ദ്രൻസേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കണം", ഹോം കണ്ട് സിദ്ധാർഥ്; കുറിപ്പ് 

സമകാലിക മലയാളം ഡെസ്ക്

ന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഹോം’ സിനിമയെ പ്രശംസിച്ച് തമിഴ് നടൻ സിദ്ധാർഥ്. ഇന്ദ്രൻസ് പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണെന്നും സിനിമ കണ്ടതിന് ശേഷം ഇന്ദ്രൻസിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ ആഗ്രഹിക്കുന്നെന്നുമാണ് താരം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കും താരം പ്രശംസ അറിയിച്ചിട്ടുണ്ട്.

‘ഹോം സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. ഇന്ദ്രൻസ് ചേട്ടൻ എന്റെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ്. ഈ ചിത്രം കണ്ടതിന് ശേഷം ഇന്ദ്രൻസേട്ടനെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും തോന്നി. എങ്ങനെ അഭിനയിക്കണമെന്നും അർത്ഥവത്തായ സിനിമകൾ നിർമിക്കണമെന്നും പഠിപ്പിക്കുന്ന മുതിർന്ന അഭിനേതാക്കൾ ഇപ്പോഴും നമുക്കുള്ളതിൽ ദൈവത്തിന് നന്ദി.
ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം ഇത് കാണുക. കേരളത്തിൽ നിന്ന് വിസ്മയിപ്പിക്കുന്ന ഒരുപാട് സിനിമകൾ വരുന്നുണ്ട്. ഒരു കലാകാരനെന്ന നിലയിൽ ഞാൻ ആരാധിക്കുന്ന ശ്രീനാഥ് ഭാസിയോട് സ്‌നേഹം. ഈ ചിത്രത്തിനായി ഒത്തുചേർന്ന എല്ലാ ഹൃദയങ്ങൾക്കും മനസ്സുകൾക്കും വലിയ ആദരം. നിങ്ങളെല്ലാവരും ഊഷ്മളമായ ആലിംഗനം അർഹിക്കുന്നു.’–സിദ്ധാർഥ് കുറിച്ചു.

റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ഹോം’. ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് സിനിമയിൽ അവതരിപ്പിച്ചത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിൻ, വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി