ചലച്ചിത്രം

പുഷ്പയിലെ സാമന്തയുടെ ഡാൻസ് പുരുഷന്മാരെ കാമാസക്തിയുള്ളവരായി കാണിക്കുന്നു; കേസ് 

സമകാലിക മലയാളം ഡെസ്ക്

ല്ലു അർജുനും ഫഹദ് ഫാസിലും അഭിനയിക്കുന്ന പുഷ്പയിലെ ​ഡാൻസ് നമ്പറിനെതിരേ കേസ്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സാമന്ത അവതരിപ്പിക്കുന്ന ഡാൻസ് ഏറെ ശ്രദ്ധ നേടി‌യിരുന്നു. എന്നാലിത് പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെൻസ് അസോസിയേഷൻ എന്ന സംഘടന. 

പ്രതിഫലം ഒന്നര കോടിയിലധികം?

പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിൻവലിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ആലപിച്ച ഗാനം മലയാളത്തിൽ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാൻസ് നമ്പറാണ് പുഷ്പയിലെ ഈ ഗാനം. ഇതിനായി താരം ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 

വില്ലനായി ഫഹദ്

രണ്ട് ഭാ​ഗങ്ങളായാണ് സിനിമ ഒരുങ്ങുന്നത്. ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാ​​ഗം തിയറ്ററിൽ പ്രദർശനത്തിനെത്തും.  ബൻവാർ സിങ് ഷെഖാവത്ത് ഐ പി എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ വില്ലൻ കഥാപാത്രത്തിലൂടെയാണ് ഫഹദ് തെലുങ്കിലെത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി