ചലച്ചിത്രം

'പാവാട ഉടുക്കുന്ന ആണുങ്ങളെ കാണണമെങ്കിൽ യൂട്യൂബ് വിഡിയോ കണ്ടാ മതി'

സമകാലിക മലയാളം ഡെസ്ക്

ബാലുശ്ശേരി ​ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടപ്പാക്കിയ ജൻഡർ ന്യൂട്രൽ യൂണിഫോമിനേക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ രൂക്ഷമാവുകയാണ്. തീരുമാനത്തെ എതിർത്തും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്. പുരുഷന്മാർ പാവാട ഉടുക്കുമോ എന്ന ചോദ്യവുമായാണ് ഒരു വിഭാ​ഗത്തിന്റെ വിമർശനം. ഇപ്പോൾ വിമർശകർക്കെതിരെ രൂക്ഷ വിമർശനവുമായി എത്തുകയാണ് ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. പെണ്ണുങ്ങൾ ജീപ്പ് ഓടിക്കട്ടെ എന്ന് പുച്ഛിച്ച 70 കളുടെ വസന്തങ്ങളെ എന്റെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്, ഇത് അതിന്റെ മറ്റൊരു വകഭേദമാണെന്നാണ് ഫേയ്സ്ബുക്കിൽ കുറിക്കുന്നത്. യൂട്യൂബിൽ കയറി നോക്കിയാൽ പാവാട ഉടുക്കുന്ന ആണുങ്ങളെ കാണാമെന്നും ഹരീഷ് പറഞ്ഞു. 

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം

എന്നാ ആണുങ്ങൾ പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിൾസ് ഒരു പുതുമ ഒന്നും അല്ല - സ്കൂളിൽ പഠിക്കുന്ന കാലത്തു - എന്നാ പിന്നെ ഇനി പെണ്ണുങ്ങൾ ജീപ്പ് ഓടിക്കട്ടെ എന്ന് പുച്ഛിച്ച 70 കളുടെ വസന്തങ്ങളെ എന്റെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്, ഇത് അതിന്റെ മറ്റൊരു വകബേധം, അത്രേ ഉള്ളു.

പാവാട ( kilt) ഉടുക്കുന്ന ആണുങ്ങളെ കാണണമെങ്കിൽ scotland വരെ പോവുക ഒന്നും വേണ്ട, യൂട്യൂബ് വിഡിയോ കണ്ടാ മതി. കൈലിയും ഷർട്ട്‌ ഉം ഇടുന്ന സ്ത്രീകൾ എത്രയോ കാലം മുമ്പ് തന്നെ  ഞങ്ങളുടെ നാട്ടിൽ വയലിൽ പണി എടുത്തിരുന്നു. അതു കൊണ്ടു വേഷത്തിനെ gender appropriate ചെയ്യുന്നതൊക്കെ comedy ആണ്.

പാവാടയുടെ നീളവും, ഷർട്ട്‌ ഇന്റെ ഇറക്കവും, പുറത്തു കാണിക്കാവുന്ന മുടിയുടെ അളവും അളന്നു, ദുപ്പട്ട വലിച്ചു ശെരിയാക്കി കെയർ കാണിക്കുന്ന കെയറിങ് ആങ്ങളമാരും ചേട്ടന്മാരും ഒക്കെ പെട്ടെന്ന് പെണ്ണുങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് വാചാലർ ആവുന്നത് കാണുമ്പോ - വാട്ട്‌ എ ബ്യൂട്ടിഫുൾ പീപ്പിൾസ്....

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി