ചലച്ചിത്രം

അവളുടെ കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു; അല്ലിയുടെ ആദ്യ കവിതാ സമാഹാരത്തെക്കുറിച്ച് സുപ്രിയ 

സമകാലിക മലയാളം ഡെസ്ക്

രാധകർക്ക് ഏറെ പ്രിയമാണ് നടൻ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയോട്. എഴുത്തിനോട് അല്ലിക്കുള്ള പ്രിയവും ഏവർക്കും സുപരിചിതമാണ്. ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും അല്ലിയുടെ ചില കുറിപ്പുകളും കവിതയുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കൾ എഴുതിയ കവിതകൾ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ച് മനോഹരമായ ഒരു ക്രിസ്മസ് സമ്മാനം ഒരുക്കിയിരിക്കുകായണ് സുപ്രിയ.

 ‘ദി ബുക്ക് ഓഫ് എൻചാന്റിങ് പോയംസ്’ എന്നാണ് കവിതാ സമാഹാരത്തിന്റെ പേര്. അച്ഛൻ വിജയ് മേനോനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. “കഴിഞ്ഞ വർഷം അവൾ എഴുതിയ ചെറുകവിതകളുടെ/ഗാനങ്ങളുടെ സമാഹാരമാണ് അല്ലിയുടെ ആദ്യ കവിതാ പുസ്തകം. അവളുടെ കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ ശാശ്വതമായി സൂക്ഷിക്കണമെന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തക രൂപത്തിലാക്കാമെന്ന് കരുതിയത്. അച്ഛൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ ഞാനും ഒപ്പമുണ്ടായിരുന്നു. ആ സമയത്താണ് പബ്ലിഷറുമായി ഇതേ പറ്റി ആദ്യം സംസാരിച്ചത്. അച്ഛന്റെ ചികിത്സാസംബന്ധമായ കാര്യങ്ങൾക്കിടയിലാണ് ഞാൻ ഇതെല്ലാം നോക്കിയത്. അച്ഛനുണ്ടായിരുന്നെങ്കിൽ അല്ലിയൊരു എഴുത്തുകാരിയായതിൽ അഭിമാനിക്കുമായിരുന്നു. കൊവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും വരുന്നതുമെല്ലാം അച്ഛനായിരുന്നു. അതിനാൽ അവളുടെ ആദ്യ പുസ്തകം അദ്ദേഹത്തിന് വേണ്ടി സമർപ്പിക്കുകയാണ്”എന്ന് സുപ്രിയ കുറിച്ചു. 

അച്ഛനില്ലാത്ത തന്റെ ആദ്യ ക്രിസ്മസ് ആണിതെന്നും അല്ലിക്ക് ക്രിസ്മസ് സമ്മാനമായാണ് പുസ്തകം ഒരുക്കിയതെന്നും സുപ്രിയ കുറിച്ചു. പുസ്തകം വിൽപനയ്ക്കുള്ളതല്ലെന്നും വളരെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി കുറച്ച് കോപ്പി പ്രിന്റ് ചെയ്‌തെന്നും സുപ്രിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു