ചലച്ചിത്രം

മിന്നൽ മുരളിയിൽ ബാലേട്ടന് ശബ്ദം നൽകാൻ ബേസിൽ എന്നെ വിളിച്ചു; ഹരീഷ് പേരടി

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി ക്രിസ്മസ് റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രത്തിൽ അന്തരിച്ച നടൻ പി ബാലചന്ദ്രൻ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്കിടെയാണ് ബാലചന്ദ്രൻ വിടപറയുന്നത്. തുടർന്ന് സിനിമയിൽ അദ്ദേഹത്തിന് ശബ്ദം നൽകിയത് നടൻ ഹരീഷ് പേരടിയായിരുന്നു. ​ഗുരുസ്ഥാനിയനായ ബാലചന്ദ്രന്റെ ശബ്ദമായതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ കുറിപ്പ്

എന്റെ നാടക രാത്രികളിൽ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മിന്നൽ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാൻ വേണ്ടി ബേസിൽ എന്നെ വിളിച്ചപ്പോൾ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി.- ഹരീഷ് പേരടി കുറിച്ചു.
 
ടോപ്പ് 10ൽ ഒന്നാമത്

24ന് ഉച്ചയ്ക്കാണ് നെറ്റ്ഫ്ളിക്സിലൂടെ മിന്നൽ മുരളി റിലീസ് ചെയ്തത്. ഇതുവരെ ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്ത പ്രമോഷനാണ് ചിത്രത്തിന് നൽകിയത്. ഇപ്പോൾ നെറ്റ്ഫ്ലിക്സ് 'ഇന്ത്യ ടോപ്പ് 10' ലിസ്റ്റിൽ ഒന്നാമതാണ് 'മിന്നൽ മുരളി'. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി

'ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന്‍ കാമത്ത് അന്തരിച്ചു