ചലച്ചിത്രം

'യേശുദാസിന് ഇപ്പോൾ പാട്ടൊന്നും ഇല്ല, നന്ദി പറയേണ്ടത് താങ്കളോട്': ആക്ഷേപിച്ചുകൊണ്ട് കമന്റ്; മറുപടിയുമായി നാദിർഷ

സമകാലിക മലയാളം ഡെസ്ക്

ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലൂടെ ​ഗായകൻ യേശുദാസ് പിന്നണി ​ഗാനരം​ഗത്തേക്ക് തിരിച്ചെത്തിയത്. പ്രിയ​ഗായകന്റെ ​ശബ്ദത്തിൽ പിറന്ന​ ​ഗാനം ആരാധകർ ഏറ്റെടുത്തു. ഇതിനിടെ യേശുദാസിനെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കമന്റിട്ട ആൾക്ക് നാദിർഷ നൽകിയ മറുപടിയാണ് വൈറലാവുന്നത്. യേശുദാസ് അവസരം ഇല്ലാതെ ഇരിക്കുകയാണ് എന്നായിരുന്നു കമന്റ്.

ആക്ഷേപ കമന്റ് നാദിർഷയുടെ പോസ്റ്റിന് താഴെ

പാട്ടിന്റെ മേക്കിങ് വിഡിയോ പങ്കുവച്ചുകൊണ്ടുള്ള നാദിർഷയുടെ പോസ്റ്റിന് താഴെയാണ് കമന്റ് വന്നത്. ‘എനിക്ക് 16 വയസ്സുള്ളപ്പോൾ മരണപ്പെട്ടുപോയ എന്റെ ബാപ്പയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ദാസേട്ടനോടൊപ്പം മകനായ എന്നെ നിർത്തി ഒരു ഫോട്ടോ ആയിരുന്നു. ആ ദാസേട്ടൻ, എന്റെ സംഗീതത്തിൽ എനിക്കു വേണ്ടി പാടിയ മൂന്നാമത്തെ ഗാനം 'കേശു ഈ വീടിന്റെ നാഥൻ 'എന്ന സിനിമയ്ക്കു വേണ്ടി. ദൈവം വലിയവനാണ്. പ്രിയപ്പെട്ട ദാസേട്ടന് നന്ദി’. എന്ന കുറിപ്പിലാണ് നാദിർഷ വിഡിയോ പങ്കുവച്ചത്. 

വിമർശനവുമായി ആരാധകരും

അതിനു പിന്നാലെയാണ് നൗഷാദ് എന്ന ആൾ യേശുദാസിനെ ആക്ഷേപിച്ചുള്ള കമന്റുമായി എത്തി. ‘ഒരു മനോഹര ഗാനം നല്‍കിയതിന് ദാസേട്ടന്‍ താങ്കളോടല്ലേ നന്ദി പറയേണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല’ എന്നായിരുന്നു കമന്റ്. തൊട്ടുപിന്നാലെ കമന്റിനുള്ള മറുപടിയുമായി നാദിർഷ എത്തി. ‘താങ്കളുടെ ഈ വാക്കുകള്‍ക്ക്, താങ്കള്‍ക്കു വേണ്ടി ഞാന്‍ എന്റെ പ്രിയപ്പെട്ട ദാസേട്ടനോടു മാപ്പ് ചോദിക്കുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്. നിരവധി യേശുദാസ് ആരാധകരും കമന്റിനെതിരെ രം​ഗത്തെത്തി. ചിത്രത്തിനു വേണ്ടി ‘പുന്നാരപ്പൂങ്കാട്ടിൽ’ എന്നു തുടങ്ങുന്ന പാട്ടാണ് കെ.ജെ.യേശുദാസ് ആലപിച്ചത്. സുജേഷ് ഹരി വരികൾ കുറിച്ച പാട്ടിന് നാദിർഷയാണ് ഈണമൊരുക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു