ചലച്ചിത്രം

'ഇത് നിനക്കുവേണ്ടിയാണ് ബ്രദര്‍', സച്ചിയുടെ ഓര്‍മയില്‍ വിലായത്ത് ബുദ്ധ; പോസ്റ്റര്‍ 

സമകാലിക മലയാളം ഡെസ്ക്

കാലത്തില്‍ വിടപറഞ്ഞ തന്റെ പ്രിയ സുഹൃത്ത് സച്ചിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പൃഥ്വിരാജ്. വിലായത്ത് ബുദ്ധയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സച്ചിയുടെ സഹസംവിധായകനായിരുന്ന ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. 

സച്ചിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം. അയ്യപ്പനും കോശിക്കും ഒരു വയസ്. ഇത് സച്ചിയുടെ സ്വപ്‌നമായിരുന്നു. നിനക്കുവേണ്ടിയാണ് ഇത് സഹോദരാ. മസച്ചിയുടെ ഓര്‍മയില്‍ ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ- എന്ന അടിക്കുറിപ്പിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

ജിആര്‍ ഇന്ദുഗോപന്‍ എഴുതിയ നോവല്‍ വിലായത്ത് ബുദ്ധയുടെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം. പൃഥ്വിരാജിനൊപ്പം ചേര്‍ന്ന് ഈ സിനിമ എടുക്കാനുള്ള തയാറെടുപ്പിലായിരുന്നു സച്ചി. അതിനിടെയാണ് താരം വിടപറഞ്ഞത്. 

ഉര്‍വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസുമാണ് ചിത്രം നിര്‍മിക്കുന്നത്. ജിആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നടന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് മഹേഷ് നാരായണന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)