ചലച്ചിത്രം

തപ്സിയുടെ ടിവിയിൽ അനുരാ​ഗ് കശ്യപ്, അമ്പരപ്പ്, ഇത്തവണ എത്തുന്നത് ടൈം ട്രാവൽ സിനിമയുമായി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

പ്സി പന്നുവിനെ നായികയാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായൻ അനുരാ​ഗ് കശ്യപ്. ടൈം ട്രാവല്‍ സിനിമയ്‍ക്ക് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 2.12 ദൊ ബാര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസറും പുറത്തുവിട്ടിട്ടുണ്ട്. വ്യത്യസ്തമായ രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. അനുരാഗ് കശ്യപ് തന്നെയാണ് ടീസര്‍ പങ്കുവെച്ചത്.

തപ്സിയും അനുരാ​ഗുമാണ് ടീസറിലുള്ളത്. വീട്ടിലേക്ക് വരുന്ന തപ്സി തനിക്ക് വന്നിരിക്കുന്ന ചില സിനിമ തിരക്കഥകൾ വായിക്കുകയാണ്. പിന്നീട് ടെലിവിഷൻ സ്വിച്ച് ചെയ്യാൻ 'അലക്സ'യോട് ആവശ്യപ്പെടുന്നു. വാർത്ത കേട്ട ശേഷം, വ്യത്യസ്തമായ ഒരു സിനിമയിടാൻ പറയുന്നു. അപ്പോൾ തപ്സിയുടെ ടിവിയിൽ തെളിയുന്നത് അനുരാ​ഗ് കശ്യപാണ്. തന്റെ തിരക്കഥ അയച്ചിട്ടുണ്ടെന്നും അത് നോക്കാനും താരം പറയുന്നു. സിനിമയുടെ പേരു ചോദിക്കുന്ന തപ്സിയോട് സമയം നോക്കാനാണ് അനുരാ​ഗ് ആവശ്യപ്പെടുന്നത്. സമയം തന്നെയാണ് സിനിമയുടെ പേരും എന്നു പറഞ്ഞുകൊണ്ടാണ് ടീസർ അവസാനിക്കുന്നത്.

ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അനുരാ​ഗിന്റെ മൻമര്‍സിയാൻ എന്ന സിനിമയിലൂടെയാണ് അനു​രാ​ഗും തപ്സിയും അവസാനമായി ഒന്നിച്ചത്. ഇപ്പോൾ ലക്ഷ്മി റോക്കറ്റിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ