ചലച്ചിത്രം

നടൻ മാധവന് ഡി–ലിറ്റ് ബി​രുദം, ആശംസകളുമായി താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ താരം മാധവന് ഡി–ലിറ്റ് ബി​രുദം. കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിര്‍ത്തിയാണ് ഡോക്ടറേറ്റ്. കൊൽഹാപൂരിലെ ഡി വൈ പട്ടീൽ എജ്യുക്കേഷൻ സൊസൈറ്റിയാണ് താരത്തിന് ഡോക്ടർ ഓഫ് ലെറ്റേർസ് നൽകി ആദരിച്ചത്. സൊസൈറ്റിയുടെ ഒമ്പതാമത് കോണ്‍വൊക്കേഷന്‍ ചടങ്ങിൽ വച്ചായിരുന്നു ആദരം. 

ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ അംഗീകാരം സ്വീകരിക്കുന്നതായി മാധവൻ പറഞ്ഞു. പുതിയ പുതിയ വെല്ലുവിളികള്‍ ഉയർത്തുന്ന തരം പ്രോജക്ടുകള്‍ തിരഞ്ഞെടുക്കാൻ ഇത് തന്നെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം മറുപടി പ്രസംഗത്തിൽ പറയുകയുണ്ടായി. താരം സോഷ്യൽ മീഡിയയിലൂടെയും സന്തോഷം പങ്കുവെച്ചു. ബിരുദം സ്വീകരിക്കുന്നതിന്റെ ചിത്രമാണ് ആരാധകർക്കായി പോസ്റ്റ് ചെയ്തത്. നിരവധി താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി എത്തി.

നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകനായും തിളങ്ങാൻ ഒരുങ്ങുകയാണ് മാധവൻ. താരം ആദ്യമായി സംവിധായകനാകുന്ന റോക്കട്രി - ദ് നമ്പി എഫക്ട് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മലയാളചിത്രം ചാർലിയുടെ റീമേക്ക് ആയ മാരാ എന്ന തമിഴ് സിനിമയാണ് ഏറ്റവും ഒടുവിൽ മാധവന്‍റേതായി പുറത്തിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം