ചലച്ചിത്രം

'ചതിച്ചു, പറ്റിച്ചു എന്നൊക്കെ പറയുമ്പാൾ ഇതും ഓർക്കണം, ദൃശ്യം 2നെ ലോകത്തിന് മുന്നിലെത്തിച്ചതിന് ആമസോണിന് നന്ദി'; മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ഭാ​ഗത്തെ പോലെ സസ്പെൻസ് നിറഞ്ഞ ചിത്രം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന മലയാളത്തിലെ ആദ്യ സൂപ്പർതാര ചിത്രമായിരുന്നു ദൃശ്യം 2. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാത്തതിന് വലിയ വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോ​ഹൻലാൽ. 

ഒടിടി റിലീസ് ചിത്രത്തെ ലോകത്തിന് മുന്നിലെത്തിച്ചു എന്നാണ് മോഹൻലാൽ പറയുന്നത്. 'ചതിച്ചു പറ്റിച്ചു എന്നെല്ലാം പറയുമ്പോഴും സിനിമ പരമാവധി ആളുകളിൽ എത്തിക്കുക എന്നതാണ് പ്രധാനമെന്ന് ഓർക്കണം. ദൃശ്യം 2 എന്ന സിനിമയെ ഭാഷയ്ക്കും അപ്പുറത്തുള്ള വലിയൊരു കൂട്ടം കാഴ്ചക്കാരിലേക്ക് എത്തിക്കാനായി. ഇതു മലയാള സിനിമയുടെ നേട്ടമായി കാണണം'- മോഹൻലാൽ പറഞ്ഞു. ചിത്രം ബി​ഗ് സ്ക്രീനിൽ കാണാൻ അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേർത്തു. 

ചിത്രം സൂപ്പർഹിറ്റായി മാറിയതോടെ ആരാധകർക്കു നന്ദി പറഞ്ഞുകൊണ്ട് കുറിപ്പും മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ എല്ലായ്പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയമെന്നാണ് താരം കുറിച്ചത്. കൂടാതെ സിനിമയെ ലോകത്തിന് മുന്നിൽ എത്തിച്ചതിന് ആമസോണിന് നന്ദി പറയാനും താരം മറന്നില്ല. 

മോഹൻലാലിന്റെ കുറിപ്പ് വായിക്കാം

ദൃശ്യം 2ന് ലഭിക്കുന്ന അതിശയകരമായ പ്രതികരണത്തിൽ അതിയായ സന്തോഷം. നിങ്ങളിൽ പലരും ഇതിനകം തന്നെ സിനിമ കണ്ട്, വിളിച്ചും സന്ദേശങ്ങളായും അഭിനന്ദനം അറിയിച്ചു എന്നതും വളരെയേറെ സന്തോഷം നൽകുന്നു. നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ എല്ലായ്പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2 ന്റെ വിജയം. സിനിമാ സ്നേഹിക്കുന്ന പൊതുജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് നമ്മെത്തന്നെ നിരന്തരം മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്. അകമഴിഞ്ഞ ഈ സ്നേഹത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ആത്മാർത്ഥമായ നന്ദി. എനിക്കും ദൃശ്യം ടീമിലെ എല്ലാവർക്കും ഇത് വളരെ വലുതാണ്. ദൃശ്യം രണ്ടിനെ ലോകത്തിലെ മുഴുവൻ പേർക്കും കാണാനും ആസ്വദിക്കാനും അവസരം നൽകിയതിന്ആമസോൺ പ്രൈമിനോടുള്ള നന്ദി അറിയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ