ചലച്ചിത്രം

'കണ്ണും കണ്ണും കൊള്ളയടിത്താൻ' സംവിധായകൻ ദേസിംഗ് പെരിയസാമി വിവാഹിതനായി, വധു അതേ ചിത്രത്തിലെ നായിക

സമകാലിക മലയാളം ഡെസ്ക്

മിഴിലെ യുവ സംവിധായകൻ ദേസിംഗ് പെരിയസാമി വിവാഹിതനായി. നടി നിരഞ്ജനി അഹതിയന്‍ ആണ് വധു. ദുൽഖർ സൽമാൻ നായകനായി എത്തിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താനി'ലൂടെയാണ് ദേസിം​ഗ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അതേ ചിത്രത്തിലെ ഉപനായികാ കഥാപാത്രം 'തേന്മൊഴി'യെ അവതരിപ്പിച്ച നടിയാണ് നിരഞ്ജനി. നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ദുൽഖർ സൽമാൻ മനോഹരമായ കുറിപ്പ് പങ്കുവെച്ചു. 

പോണ്ടിച്ചേരിയില്‍ വച്ചു നടന്ന വിവാഹത്തില്‍ കൊവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. സിനിമാ സുഹൃത്തുക്കള്‍ക്കായി ചെന്നൈയില്‍ വരുംദിവസം ഒരു റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്. നടി ആവുന്നതിനു മുന്‍പേ വസ്ത്രാലങ്കാര വിദഗ്‍ധ ആയിരുന്നു നിരഞ്ജനി സംവിധായകന്‍ അഹതിയന്‍റെ മകളാണ്.

കഴിഞ്ഞ വർഷമാണ് ദുൽഖറിനെ നായകനാക്കിക്കൊണ്ടുള്ള റൊമാന്‍റിക് ഹെയ്സ്റ്റ് കോമഡി ചിത്രമായ കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ പുറത്തെത്തിയത്. ചിത്രത്തെ അഭിനന്ദിച്ചുകൊണ്ടുള്ള രജനീകാന്തിന്‍റെ ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിനു പിന്നാലെ ദേസിംഗിന്‍റെ അടുത്ത ചിത്രത്തില്‍ രജനിയാണ് നായകനെന്നും റിപ്പോര്‍ട്ടുകള്‍ എത്തി. എന്നാല്‍ ഇതിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി