ചലച്ചിത്രം

മരക്കാര്‍ എത്താന്‍ വൈകും, റിലീസ് തിയതി മാറ്റി

സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്നചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ഒന്നിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം. അടുത്ത മാസം ചിത്രം തിയറ്ററില്‍ എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മരക്കാരെ കാണാന്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടതായി വരും. ചിത്രത്തിന്റെ റിലീസ് മാറ്റി. മെയ് 13 നാണ് ചിത്രം എത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് പുതിയ റിലീസ് തിയതി ആരാധകരം അറിയിച്ചത്. 

പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 26ന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. സെക്കന്‍ഡ് ഷോ ആരംഭിക്കാന്‍ വൈകുന്നതുമാകാം റിലീസ് മാറ്റിയത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ തന്നെ സിനിമയുടെ റിലീസ് നീട്ടുന്നതിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു.
 

തിയറ്ററുകള്‍ വീണ്ടും തുറന്നതു മുതല്‍ മരക്കാരിന്റെ റിലീസ് അറിയാനായി കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍. റിലീസ് തിയതി പ്രഖ്യാപിച്ചത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡിലേയും തെന്നിന്ത്യയിലേയും വമ്പന്‍ തീരനിര അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമേ, തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലും ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്ന  അവകാശവാദവുമായാണ് സിനിമ എത്തുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ഭാഷയിലായി 5000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് റിലീസ് നീണ്ടുപോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്