ചലച്ചിത്രം

മരക്കാർ റിലീസ് തിയതി പ്രഖ്യാപിച്ചു; ആവേശത്തിൽ ആരാധകർ 

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വർഷം മലയാളി സിനിമപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാർ. കോവിഡിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റേണ്ടതായി വന്നു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷം മാർച്ച് 26 ന് ചിത്രം തിയറ്ററുകളിലെത്തും. നിർമാതാക്കളായ ആശീർവാദ് ഫിലിംസ് ആണ് റിലീസ് തിയതി ഔദ്യോഗികമായി പുറത്തുവിട്ടത്. 

തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുവദിച്ചതിന് പിന്നാലെയാണ് റിലീസ് പ്രഖ്യാപിച്ചത്. എന്തായാലും ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം മാർച്ച് 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. മരക്കാർ പോലുള്ള വലിയ സിനിമയുടെ തിയറ്റർ റിലീസ് സിനിമാ ഇൻഡ്സ്ട്രിക്ക് വലിയ ഉണർവേകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കളും. മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ്.

കർശന നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ചയാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. പകുതി സീറ്റുകളിൽ മാത്രമേ പ്രേക്ഷകർക്ക് പ്രവേശനമുണ്ടാകൂ. അതിനാൽ തിയറ്ററുകൾ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ്. അതിനിടെ 85 സിനിമകളാണ് തിയറ്റർ കാത്തിരിക്കുന്നത്. മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വൺ, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖർ സൽമാന്റെ കുറുപ്പ് എന്നിവയെല്ലാം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍