ചലച്ചിത്രം

24 ലക്ഷത്തിന്റെ ആഡംബര ബൈക്ക്; കുട്ടിക്കാലത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി ഉണ്ണി മുകുന്ദൻ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ താരങ്ങളിൽ ഭൂരിഭാ​ഗവും വാഹന പ്രേമികളാണ്. ഇഷ്ട വാഹനങ്ങളുടെ നീണ്ട നിര തന്നെ പല താരങ്ങൾക്കുമുണ്ട്. യുവതാരം ഉണ്ണി മുകുന്ദന് ബൈക്കുകളോട് ഇഷ്ടം കൂടുതൽ. ഇതിന് മുൻപ് പലവട്ടം താരത്തിന്റെ ബൈക്ക്പ്രേമം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ ഇഷ്ട ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. 

ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടി അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ച പാനിഗാലെ വി2 ആണ് ഉണ്ണി മുകുന്ദൻ തന്റെ ​ഗാരേജിലെത്തിച്ചത്. ഇന്ത്യയില്‍ ഏകദേശം 24 ലക്ഷം രൂപയാണ് പാനിഗാലെ വി2 സൂപ്പര്‍ ബൈക്കിന്റെ ഓണ്‍റോഡ് വില. താരം തന്നെയാണ് ഇഷ്ട വാഹനം സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണിതെന്നാണ് താരം കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം