ചലച്ചിത്രം

പുതുവർഷം കേരളത്തിൽ ആഘോഷിച്ച് സൊനാക്ഷി സിൻഹ; മനോഹര ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പുതുവർഷം കേരളത്തിൽ ആഘോഷിച്ച് ബോളിവുഡ് നടി സൊനാക്ഷി സിൻഹ‌. താരം തന്നെയാണ് കേരളത്തിലെ അവധിക്കാലത്തിന്റെ മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കായലിനരികെ ഇരുന്ന് കേരളത്തിന്റെ പ്രകൃതി ഭം​ഗി ആസ്വദിക്കുന്നതിന്റേയും ഹൗസ് ബോട്ടിൽ നിന്നുള്ള സുന്ദര ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുന്നു. ​ദൈവത്തിന്റെ സ്വന്തം നാട്, കേരളം എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ. 

2020 വർഷാവസാനമാണ് സൊനാക്ഷി കേരളത്തിൽ എത്തുന്നത്. തുടർന്ന് വർഷാവസാന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. കായലും മരങ്ങളും തെളിഞ്ഞ ആകാശവുമുള്ള ചിത്രങ്ങൾ ആരാധകരുടെ മനസു കീഴടക്കുകയാണ്. അതിനിടെ മാലിദ്വീപിലാണോ എന്ന് ചോദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ​ദൈവത്തിന്റെ സ്വന്തം ആയോധന കലയായ കളരി പഠിക്കാനും ചി‌ലർ ഉപദേശിക്കുന്നുണ്ട്. 

അടുത്തിടെ താരം മാലിദ്വീപിലേക്കും യാത്ര പോയിരുന്നു. അവിടെനിന്നുള്ള താരത്തിന്റെ മനോ​ഹര ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കിയിരുന്നു. 

ബോളിവുഡ് നടി മല്ലിക ഷരാവത്തിന്റെ പുതുവർഷ ആഘോഷവും കേരളത്തിലായിരുന്നു. കോവളത്തെ ബീച്ചിലായിരുന്നു താരത്തിന്റെ ആഘോഷം. അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍