ചലച്ചിത്രം

'നീ ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല', ഫർഹാനോട് കാമുകി; വൈറലായി ചിത്രം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പർതാരജോഡികളാണ് ഫര്‍ഹാൻ അക്തറും ഷിബാനി ദണ്ടേകറും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ബീച്ച് സെൽഫിയാണ് ആരാധക ശ്രദ്ധ നേടുന്നത്. ഫർഹാന് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് ഷിബാനി പങ്കുവെച്ച ചിത്രമാണിത്. പ്രണയം നിറച്ച കുറിപ്പിനൊപ്പമാണ് ഷിബാനി ആശംസ കുറിച്ചത്.

എന്റെ ജീവിതത്തിലെ പ്രണയം, എന്റെ ഉറ്റസുഹൃത്ത്, എന്റെ ലുഡോ പങ്കാളി.... നീ ഇല്ലാതെ എങ്ങനെയായിരിക്കും ഈ യാത്രയെന്ന് എനിക്ക് അറിയില്ല. എന്റെ കൈ നീ കോര്‍ത്തുപിടിച്ചുകൊണ്ട് എന്നെ നോക്കുന്നതിൽ ഞാൻ ഭാ​ഗ്യവതിയാണ്. ഞാൻ കണ്ടതിൽവച്ച് പ്രതിഭാധനനായ നടനും മികച്ച മനുഷ്യനുമാണ് നീ. എന്റേതു മാത്രമായി ഇരിക്കുന്നതിന് നന്ദി. ഹാപ്പി ബർത്ത്ഡേ മൈ ഫൂ- ഷിബാനി കുറിച്ചു. 

വർഷങ്ങളായി ഫർഹാനും ഷിബാനിയും പ്രണയത്തിലാണ്. സോഷ്യൽ മീഡിയയിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. അന്ധുന അക്തറുമായി വിവാഹ മോചനം നേടി കഴിഞ്ഞാണ് ഫര്‍ഹാൻ അക്തര്‍ ഷിബാനിയുമായി പ്രണയത്തിലാകുന്നത്. നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ കയ്യടി നേടുന്ന താരമാണ് ഫർഹാൻ. ബോക്സിംഗ് താരമായി അഭിനയിക്കുന്ന തൂഫാൻ ആണ് ഫര്‍ഹാൻ അക്തറിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി