ചലച്ചിത്രം

'വാങ്ക്' ഈ മാസം തിയറ്ററിലെത്തും; റിലീസ് തിയതി പ്രഖ്യാപിച്ച് ഉണ്ണി ആർ

സമകാലിക മലയാളം ഡെസ്ക്

ണ്ണി ആറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട വാങ്ക് എന്ന കഥയെ ആസ്പദമാക്കി സംവിധായകൻ വി കെ പ്രകാശിൻറെ മകൾ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രം റിലീസിനെത്തുന്നു. അനശ്വര രാജൻ, നന്ദന വർമ്മ, ഗോപിക, വിനീത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ജനുവരി 29നാണ് ചിത്രം റിലീസ് ചെയ്യുക. 

ചിത്രം തിയറ്ററുകളിലാ‌യിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. ഷബ്ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മേജർ രവിയുടെ മകൻ അർജുൻ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകൻ. ഔസേപ്പച്ചന്റെ ഗാനങ്ങൾക്ക് തിരക്കഥാകൃത്ത് പിഎസ് റഫീക്കാണ് വരികൾ എഴുതിയിരിക്കുന്നത്. 7 ജെ ഫിലിംസിന്റെ ബാനറിൽ സിറാജുദ്ദീൻ കെ പി, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

ഒരു പെൺകുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടർന്നുള്ള സംഭവ വികാസങ്ങളും പ്രതിപാദിക്കുന്ന കഥ സമകാലിക മലയാളം വാരികയാണ് പ്രസിദ്ധീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍