ചലച്ചിത്രം

മുഴുക്കുടിയനായി ജയസൂര്യ, അമ്പരപ്പിച്ച് 'വെള്ളം' ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

ജയസൂര്യപ്രധാന വേഷത്തിൽ എത്തുന്ന വെള്ളത്തിന്റെ ട്രെയിലർ പുറത്ത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മദ്യത്തിന് അടിമയായി മാറിയ മുരളി നമ്പ്യാർ എന്ന കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രമാണ് ഇത്. ഈ മാസം 22നാണ് റിലീസ്.

മദ്യാസക്തിയെ തുടർന്ന് ജീവിതം കൈവിട്ടുപോയ മുരളി നമ്പ്യാരായി ഞെട്ടിപ്പിക്കുകയാണ് ജയസൂര്യ. മദ്യം ഒരു വ്യക്തിയെ ഏതൊക്കെ രീതിയിൽ മാറ്റുമെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. 'ക്യാപ്റ്റനു' ശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ഇത്. ജയസൂര്യയുടെ ഉജ്ജ്വല പ്രകടനമാണ് ട്രെയിലറിന്റെ പ്രത്യേകത. 

സംയുക്തമേനോനാണ് ചിത്രത്തിൽ നായികയാവുന്നത്.  സ്നേഹ പാലിയേരി, സിദ്ദിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു തുടങ്ങിയ നീണ്ട നിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിനു വേണ്ടി ജോസ്‍കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗീസ്. സംഗീതം ബിജിബാല്‍. എഡിറ്റിംഗ് ബിജിത്ത് ബാല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി