ചലച്ചിത്രം

98ാം വയസിൽ കോവിഡിനെ അതിജീവിച്ച് മലയാളികളുടെ പ്രിയ മുത്തച്ഛൻ

സമകാലിക മലയാളം ഡെസ്ക്

കോവിഡിനെ അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി. 98-ാം വയസിലാണ് അദ്ദേഹം കോവിഡ് മഹാമാരിയെ അതിജീവിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ കോവിഡ് നെ​ഗറ്റീവായതിന്റെ സന്തോഷത്തിലാണ് കുടുംബം. 

മൂന്ന് ആഴ്ച മുൻപ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അപ്പോൾ നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. 

രണ്ടു ദിവസം ആരോ​ഗ്യപ്രശ്നങ്ങളെത്തുടർന്ന് ഐസിയുവിൽ കഴിയേണ്ടിവന്നു. വൈകാതെ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. ആരോഗ്യത്തിന്റെ കാര്യത്തിൽ അച്ഛന് പ്രത്യേക ചിട്ടകളുണ്ടായിരുന്നെന്നും അതാണ് കോവിഡിനെ അതിജീവിക്കാൻ സഹായമായത് എന്നുമാണ് മകൻ ഭവദാസൻ നമ്പൂതിരി പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി