ചലച്ചിത്രം

മാസ്റ്റർ എത്തിയത് ഇങ്ങനെ; മേക്കിങ് വിഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

വിജയുടെ മാസ്റ്റർ മികച്ച അഭിപ്രായം നേടി മുന്നേറ്റം തുടരുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾക്ക് പിന്നാലെ ചിത്രം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായാണ് വിഡിയോ എത്തുന്നത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ചിത്രത്തിലെ ആക്ഷൻ മാസ് രം​ഗങ്ങൾ കാണിക്കുന്നുണ്ട്. സംവിധായകൻ ലോകേഷ് കനകരാജിന്റെ നിർദേശങ്ങൾ കേൾക്കുന്ന വിജയിനയും വിഡിയോയിൽ കാണാം. 

വിജയും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് തിയറ്ററിൽ എത്തുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബോക്സ്ഓഫിസില്‍ 100 കോടി നേട്ടം കൈവരിക്കുന്ന എട്ടാമത്തെ വിജയ് ചിത്രമാണ്  മാസ്റ്റര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍