ചലച്ചിത്രം

ഡിക്യൂ വീണ്ടും ബോളിവുഡിലേക്ക്; ആർ ബാൽക്കി ചിത്രത്തിൽ നായകൻ ദുൽഖർ 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ വീണ്ടും നായകനാകാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ. ബോളിവുഡ് സംവിധായകൻ ആർ ബാൽകിയുടെ ത്രില്ലർ ചിത്രത്തിലാണ് ദുൽഖർ നായകനാകുന്നത്. വരുന്ന മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ചിത്രത്തിന്റെ മുഴുവൻ തിരക്കഥയും പൂർത്തിയായെന്നും ലോക്ക്ഡൗൺ കാലത്തെ ആശയമാണ് സിനിമയിലേക്കെത്തിച്ചതെന്നും ബാൽക്കി ബോളിവുഡ് മാധ്യമങ്ങളോട് പറഞ്ഞു. പ്രീ-പ്രൊഡക്‌ഷൻ ജോലികൾ ആരംഭിച്ചെന്നാണ് ബാൽകിയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

2018ൽ പുറത്തിറങ്ങിയ ഇർഫാൻ ഖാൻ ചിത്രം 'കർവാൻ' ആയിരുന്നു ദുൽഖറിന്റെ കന്നി ബോളിവുഡ് ചിത്രം. പിന്നാലെ 'സോയ ഫാക്ടർ' പുറത്തുവന്നു. ചീനി കം, പാ, പാഡ്മാൻ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാൽകി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ