ചലച്ചിത്രം

'ഏതോ കോമാളികൾ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു, മെസേജുകൾക്ക് മറുപടി നൽകരുത്'; മുന്നറിയിപ്പുമായി നസ്രിയ 

സമകാലിക മലയാളം ഡെസ്ക്

സ്രിയയുടെ ഇൻസ്റ്റഗ്രാം പേജിൽ പതിവില്ലാതെ ഒരു ലൈവ് കണ്ട ആരാധകർ ഒന്ന് അമ്പരന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് 'നസ്രിയ ഫഹദ് ​ഗോയിങ് ലൈവ്' എന്ന നോട്ടിഫിക്കേഷൻ വന്നത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടതാകാം എന്ന് പലരും സംശയം പ്രകടിപ്പിച്ചു. ഒടുവിലിപ്പോൽ നസ്രിയ തന്നെ കാര്യം വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ്. 

പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ മറുപടി നൽകരുതെന്നുമാണ് താരത്തിന്റെ മുന്നറിയിപ്പ്. “ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയിൽ പെടുത്തിയ എല്ലാവർക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു,” നസ്രിയ കുറിച്ചു.

വിദേശത്താണ് നസ്രിയ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ അവിടേനിന്നുള്ള ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ഹാക്കർമാർ താരത്തിന് പണികൊടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി