ചലച്ചിത്രം

'മുസ്ലിം നടീ നടന്‍മാരും സംവിധായകരും സത്യവാങ്മൂലം നല്‍കണം; മാപ്പ് പറച്ചില്‍ കൊണ്ട് കാര്യമില്ല'- താണ്ഡവ് വിവാദത്തില്‍ സന്ന്യാസിമാരുടെ സംഘടന

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: 'താണ്ഡവ്' വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. സെയ്ഫ് അലി ഖാന്‍ പ്രധാന വേഷത്തില്‍ എത്തിയ താണ്ഡവിന്റെ നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. അതിനിടെ അണിയറ പ്രവര്‍ത്തകര്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. 

ഇപ്പോഴിതാ വെബ്‌സീരീസിന്റെ പ്രവര്‍ത്തകരുടെ മാപ്പ് പറച്ചില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന ആരോപണവുമായി സന്ന്യാസിമാരുടെ സംഘടന അഖില ഭാരതീയ അഖാഢാ പരിഷത് (എബിഎപി) രംഗത്തെത്തി. നടപടികള്‍ നേരിടേണ്ടി വരുമെന്ന് കണ്ടപ്പോള്‍ മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ക്ഷമാപണവുമായി രംഗത്തെത്തുന്നതെന്ന് എബിഎപി ആരോപിച്ചു. എബിഎപി ചെയര്‍മാന്‍ മഹാന്ത് നരേന്ദ്ര ഗിരി ഇറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 

ഹിന്ദു ദേവതകളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യില്ലെന്ന് എല്ലാ മുസ്ലീം അഭിനേതാക്കളും സംവിധായകരും സത്യവാങ്മൂലം സമര്‍പ്പിക്കണം. അല്ലാത്തപക്ഷം താണ്ഡവ് വെബ് സീരീസ് നിര്‍മ്മാതാക്കള്‍ക്ക് മാപ്പ് നല്‍കുന്നതില്‍ അര്‍ഥമില്ല. എബിഎപി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം ഗൗരവമായി എടുക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് താണ്ഡവ് ടീം ക്ഷമാപണവുമായി രംഗത്തെത്തിയത്. 

ഇത്തരമൊരു പ്രവര്‍ത്തിയില്‍ താണ്ഡവിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കുറ്റബോധമുണ്ടെങ്കില്‍ അവര്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണം എബിഎപി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില