ചലച്ചിത്രം

'സിനിമ ടെലിഗ്രാമിൽ കണ്ടിട്ട് പ്രൊഡ്യൂസർക്ക് കൊടുക്കാൻ പണം അയക്കുന്നവർ'; സ്നേഹം അറിയിച്ച് ജിയോ ബേബി

സമകാലിക മലയാളം ഡെസ്ക്

ജിയോ ബേബി സംവിധാനം ചെയ്ത് ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിട്ടും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. നീ സ്ട്രീം എന്ന ഓൺലൈനിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. 140 രൂപയ്ക്ക് സബ്സ്ക്രൈബ് ചെയ്തുവേണം ചിത്രം കാണാൻ. എന്നാൽ ടെലി​ഗ്രാമിലൂടെ ചിത്രം കണ്ട ചിലർ നിർമാതാവിന് നൽകണമെന്ന് പറഞ്ഞ് 140 രൂപ അയക്കുന്നുണ്ടെന്നാണ് ജിയോ ബേബി പറയുന്നത്. പണം നൽകുന്നതിനെക്കുറിച്ച് പറയാൻ നിരവധി കോളുകൾ വരുന്നുണ്ടെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

The Great Indian Kitchen Movie ടെലിഗ്രാമിൽ കണ്ടിട്ട് 140 രൂപ പ്രൊഡ്യൂസർക്ക് തരണം എന്നു പറഞ്ഞു നിരവധി കോളുകൾ വന്നു കൊണ്ടിരിക്കുന്നു.അവർ അക്കൗണ്ടിൽ പണം ഇടുകയും ചെയ്യുന്നു.സിനിമ മനുഷ്യരെ സ്വാധീനിക്കും അല്ലേ? സ്നേഹം മനുഷ്യരേ- ജിയോ ബേബി കുറിച്ചു. 

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അടുക്കളയിലേക്ക് ചുരുങ്ങിപ്പോകേണ്ടിവരുന്ന സ്ത്രീകളെക്കുറിച്ചാണ് ചിത്രം പറയുന്നത്. കൂടാതെ ശബരിമല സ്ത്രീ പ്രവേശനം, ആർത്തവം തുടങ്ങിയ വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഇതിനോടകം നിരവധി പേരാണ് ചിത്രത്തെ പിന്തുണച്ചും സ്വന്തം അനുഭവവും വ്യക്തമാക്കിയും രം​ഗത്തെത്തിയത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി