ചലച്ചിത്രം

നടി ജയശ്രീ രാമയ്യ തൂങ്ങി മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കന്നട നടിയും ബിഗ്‌ബോസ് മത്സരാര്‍ഥിയുമായിരുന്ന ജയശ്രീ രാമയ്യ മരിച്ച നിലയില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ജയശ്രിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രിയിലാണ് നടി ആത്മഹത്യ ചെയതതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷാദരോഗത്തിന് നടി ചികിത്സയിലായിരുന്നു

നേരത്തെ ആരാധകരെയും സിനിമാലോകത്തെയും ആശങ്കയിലാക്കി ജയശ്രീ രാമയ്യ സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്കിട്ടിരുന്നു 'ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...' എന്നായിരുന്നു കുറിപ്പ്.  സംഭവം ചര്‍ച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്യുകയും താന്‍ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.

കുടുംബ പ്രശ്‌നങ്ങളും കോവിഡ് വന്നതോടെ സിനിമകളും  കുറഞ്ഞതോടെ നടി ഏറെ പ്രയാസത്തിലായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്