ചലച്ചിത്രം

'വർഷങ്ങൾക്ക് മുൻപ് ജയൻ പറഞ്ഞത് ഞാൻ തിരുത്തി പറയുന്നു', കുറിപ്പുമായി കോട്ടയം നസീർ

സമകാലിക മലയാളം ഡെസ്ക്

യസൂര്യയുടെ വെള്ളത്തിലെ പ്രകടനത്തെ പ്രശംസിച്ച് നടൻ കോട്ടയം നസീർ. സിനിമ കണ്ടതിന് പിന്നാലെ ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രശംസിച്ചത്. ജയസൂര്യയെ പോലൊരു കലാകാരൻ തന്റെ കൂടെ ആയിരുന്നു എന്നു പറയുന്നതിൽ അഭിമാനമുണ്ടെന്നാണ് കോട്ടയം നസീർ കുറിച്ചത്. 

‘ജയസൂര്യ അഭിനയിച്ച വെള്ളം സിനിമ കണ്ടു.... വർഷങ്ങൾക്കുമുൻപ് എന്റെ മിമിക്സ് ട്രൂപ്പിൽ വരുമ്പോൾ ജയൻ പറയുമായിരുന്നു... എന്നോടൊപ്പം സഹകരിക്കുന്നത്.... അദ്ദേഹത്തിന് അഭിമാനമായിരുന്നെന്ന്. ഇന്ന് ഞാൻ അത് തിരുത്തി പറയുന്നു.... ജയസൂര്യയെ പോലൊരു കലാകാരൻ എന്റെ കൂടെ ആയിരുന്നു... എന്നു പറയുന്നത് എനിക്കാണ് അഭിമാനം..എല്ലാവരും കുടുംബസഹിതം കാണേണ്ട ചിത്രമാണ് വെള്ളം.’ കോട്ടയം നസീർ കുറിച്ചു.

ഒരു അവാർഡ് കിട്ടുന്നതിലും വലുതാണ് ഈ വാക്കുകൾ എന്നാണ് ജയസൂര്യ മറുപടിയായി കുറിച്ചത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളത്തിൽ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയത്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. സംയുക്ത മേനോനാണ് നായിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍