ചലച്ചിത്രം

ആറാട്ടുപുഴ വേലായുധ പണിക്കരാവാൻ സിജു വിൽസൺ, അഞ്ച് മാസം കൊണ്ട് കളരിയും കുതിരയോട്ടവും പഠിച്ച് താരം

സമകാലിക മലയാളം ഡെസ്ക്

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിൽസൺ. മാസങ്ങൾ നീണ്ട കഠിനപ്രയത്നത്തിന് ഒടുവിലാണ് സിജു കഥാപാത്രമാകുന്നത്. താരം തന്നെയാണ് ചരിത്ര കഥാപാത്രമാകാനുള്ള തയാറെടുപ്പുകളെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചത്. ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററും പുറത്തുവിട്ടു. 

കുതിരപ്പുറത്ത് വാളേന്തി ഇരിക്കുന്ന സിജുവാണ് പോസ്റ്ററിൽ. അഞ്ച് മാസത്തോളമായിരുന്നു നവോത്ഥാന നായകനാവാൻ സിജു പരിശീലനം നടത്തിയത്. ചിത്രത്തിനായി കളരിയും കുതിയയോട്ടവും താരം പഠിച്ചു. അഞ്ചു മാസം മുൻപ് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളായിരുന്നു എന്നാണ് സിജു പറയുന്നത്. 

തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ആറാട്ടുപുഴ വേലായുധപണിക്കർ എന്നാണ് സിജു പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ടേണിങ് പോയിന്റായിരിക്കും ഇതെന്നും താരം കുറിക്കുന്നു. വേലായുധപണിക്കരാവാനുള്ള തയാറെടുപ്പിൽ തനിക്കൊപ്പം നിന്നവരോടുള്ള നന്ദി പറയാനും സിജു മറന്നില്ല. 

പത്തൊമ്പതാം നൂറ്റാണ്ടിലെ ഇതിഹാസ നായകനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. എങ്ങനെയായിരിക്കും സിനിമയുടെ പ്രമേയമെന്ന് ഇപോള്‍ വ്യക്തമല്ല. ​ഗോകുലം ​ഗോപാലനാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും നടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?