ചലച്ചിത്രം

ഫഹദ് ഫാസിലിന്റെ മാലിക്ക് ജൂലൈ 15 ന് എത്തും, ആമസോൺ പ്രൈമിൽ

സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം മാലിക്കിന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ജൂലൈ 15നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ആമസോൺ പ്രൈം തന്നെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടത്.  മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. 

കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് ഒടിടിയിലേക്ക് മാറ്റിയത്. 2021 മെയ് 13ന് തിയറ്റർ റിലീസ് തീരുമാനിച്ചിരിക്കുകയായിരുന്നു. രണ്ടാം തരം​ഗത്തോടെ സിനിമ മേഖലയിൽ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് നിർമാതാവ് ആന്റോ ജോസഫ് റിലീസ് ഒടിടിയിലേക്ക് മാറ്റിയത്.  27 കോടിയോളമാണ് ചിത്രത്തിന്റെ മുതൽമുടക്ക്. 

ടേക്ക് ഓഫിന്റേയും സീയു സൂണിന്റേയും വമ്പൻ വിജയത്തിന് പിന്നാലെ ആരാധകരിലേക്ക് എത്തുന്ന മഹേഷ് നാരായണന്റെ ചിത്രമാണിത്. പീരിയഡ് ഗണത്തിൽപെടുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് പറയുന്നത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയാണ് ഫഹദ് സിനിമയിൽ എത്തുന്നത്.  ‌ഇരുപത് വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് സിനിമ.

ചിത്രത്തിനായി ​ഗംഭീരമായ മേക്കോവറാണ് ഫഹദ് നടത്തിയത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണ് മാലിക്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. സുഷിൻ ശ്യാമാണ് സം​ഗീതം. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു