ചലച്ചിത്രം

'താരങ്ങള്‍ക്ക് ഒരുമാസം പണിയില്ലാതെ വീട്ടിലിരിക്കാൻ പറ്റും, എന്റെ വിഷമം ദിവസവേതനക്കാരെ ഓര്‍ത്ത്'; സണ്ണി ലിയോണി

സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിസന്ധി ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലയാണ് സിനിമ. ഷൂട്ടിങ് നിര്‍ത്തിവയ്ക്കുകയും തിയറ്ററുകള്‍ അടച്ചിടുകയും ചെയ്തതോടെ നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇപ്പോള്‍ ദിവസവേതനക്കാരുടെ ദുരിതങ്ങളെക്കുറിച്ച് പറയുകയാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. താരങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ജോലിയില്ലാതെ ഒരു മാസം വീട്ടിലിരിക്കുന്നത് പ്രശ്‌നമല്ലെന്നും എന്നാല്‍ ദിവസ വേതനക്കാരുടെ അവസ്ഥ അതല്ലെന്നുമാണ് താരം പറഞ്ഞത്. 

എനിക്കുതോന്നുന്നത് താരങ്ങള്‍ക്ക് ഒരു മാസമോ മറ്റോ ജോലിയില്ലാതെ ഇരിക്കുന്നത് പ്രശ്‌നമാകില്ല, നമ്മെ ഇത് പ്രതിസന്ധിയിലാക്കുമെങ്കിലും. എന്നാല്‍ ഷൂട്ടിങ് സൈറ്റില്‍ എല്ലാ ദിവസവും എന്നെ പ്രോത്സാഹിപ്പിക്കുകയും ഗുഡ് മോണിങ് പറയുകയും ചെയ്യുന്ന ലൈറ്റ് ബോയ്‌സിന്റേയും സ്‌പോട് ബോയ്‌സിന്റേയും അവസ്ഥയാണ് എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത്. ഇവിടെനിന്നു കിട്ടുന്ന പണം കൊണ്ടാകും അവര്‍ കുടുംബം നോക്കുന്നത്. 

ടെക്‌നീഷ്യന്മാര്‍, ഹെയര്‍- മേക്കപ്പ് ചെയ്യുന്നവര്‍ എല്ലാവരും ഇതില്‍ പെടുന്നവരാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്ന വര്‍ക്ക് അനുസരിച്ചാവും ഇവര്‍ക്ക് ജോലി. കാര്യമായ വരുമാനമൊന്നും അവര്‍ക്കില്ല. ഈ ഇന്റസ്ട്രിയെ ഈ രീതിയില്‍ മാറ്റിയത് അവരാണ്. വെറുതെ വീട്ടിലിരിക്കാന്‍ നമുക്കാവും പക്ഷേ അങ്ങനെ സാധിക്കാത്ത അവരെപ്പോലുള്ളവരാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം