ചലച്ചിത്രം

ശിവകാമിയുടെ കഥയുമായി നെറ്റ്ഫ്ളിക്സ്, ഒരുങ്ങുന്നത് 200 കോടി ബജറ്റിൽ, നായികയായി വാമിഖ ​ഗബ്ബി

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ​ഹിറ്റ് ചിത്രമായിരുന്നു ബാഹുബലി. രണ്ടു ഭാ​ഗമായി ഇറങ്ങിയ ചിത്രം പല റെക്കോഡുകളും തിരുത്തിയെഴുതി. ബാഹുബലിയും ബല്ലാലദേവനും മാത്രമല്ല ശാവകാമിയും പ്രേക്ഷകരുടെ മനം കവർന്നു. ഇപ്പോൾ ബാഹുബലിക്ക് മുൻപുള്ള കാലം നിങ്ങൾക്കു മുന്നിലേക്ക് എത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ശിവകാമിയുടെ ജീവിതമാണ് വെബ്സീരീസായി എത്തുന്നത്. 

നെറ്റ്ഫ്ളികിസിലൂടെ ബി​ഗ് ബജറ്റ് സീരീസായാണ് ശിവകാമിയുടെ കഥ വരുന്നത്. ലെറ്റ്സ് ഒടിടി ​ഗ്ലോബലാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. 200 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ പഞ്ചാബി താരം വാമിഖ ​ഗബ്ബിയാണ് നായികയാവുന്നത്. ശിവകാമിയുടെ കൗമാരവും യൗവ്വനവുമാണ് വാമിഖ അവതരിപ്പിക്കുക. 

"ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്" എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ബാഹുബലിചിത്രങ്ങളുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍