ചലച്ചിത്രം

ദിലീപ് കുമാറിന് മുന്‍പും ശേഷവും, ഇന്ത്യന്‍ സിനിമയുടെ ചരിത്രം എഴുതുക ഇങ്ങനെ; അമിതാഭ് ബച്ചന്‍

സമകാലിക മലയാളം ഡെസ്ക്

ദിലീപ് കുമാര്‍ വിടപറഞ്ഞതോടെ ബോളിവുഡ് സിനിമയിലെ ഒരു കാലഘട്ടത്തിന് തിരശീല വീഴുകയാണ്. ഇതിഹാസ താരത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നിരവധി  താരങ്ങളാണ് എത്തുന്നത്. ബോളിവുഡ് ചരിത്രം ദിലീപ് കുമാറിന് മുന്‍പും ശേഷവും എന്ന് അറിയപ്പെടും എന്നാണ് അമിതാഭ് ബച്ചന്‍ കുറിക്കുന്നത്. 

ഐതിഹാസിക കാലത്തിന് തിരശീല വീഴുകയാണ്. ഇനി ഒരിക്കലും സംഭവിക്കില്ല. ഒരു പ്രതിഭാസമാണ് ഇല്ലാതായത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രം എഴുതുമ്പോള്‍ അത് എപ്പോഴും ദിലീപ് കുമാറിന് മുന്‍പും ശേഷവും എന്നാവും. അദ്ദേഹത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു. വേര്‍പാട് സഹിക്കാന്‍ കുടുംബത്തിന് ശക്തിയുണ്ടാവട്ടെ. വളരെ അധി വേദനയോടെ- അമിതാഭ് ബച്ചന്‍ കുറിച്ചു. 

ദിലീപ് കുമാറിന്റെ വലിയ ആരാധകനാണ് ബിഗ് ബി. എല്ലാ വര്‍ഷവും ദിലീപ് കുമാറിന്റെ പിറന്നാളിന് ആശംസകള്‍ അറിയിക്കാന്‍ അദ്ദേഹം മറക്കാറില്ല. 1983 ല്‍ പുറത്തിറങ്ങിയ ശക്തിയില്‍ അമിതാഭ് ബച്ചനും ദിലീപ് കുമാറും ഒന്നിച്ച് അഭിനയിച്ചിരുന്നു. ആറ് പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതം അവസാനിപ്പിച്ച് 98ാം വയസിലാണ് ദിലീപ് കുമാര്‍ വിടവാങ്ങിയത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി ഇനി അണ്ണൻ നോക്കിക്കോളും'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു