ചലച്ചിത്രം

നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ മരിച്ചു. 43 വയസായിരുന്നു. ​അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. 

ജൂൺ 26നാണ് ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച് മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു. നടന്റെ ചികിത്സയ്ക്കായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 17 ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കി. ശനിയാഴ്ച വൈകീട്ടോടെ നിലഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

എടരി വര്‍ഷം എന്ന ചിത്രത്തിലൂടെയാണ് മഹേഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിനുഗുരുളു എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പേസരുതു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സിനിമാ നിരൂപകൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധ നേടി. രവിതേജയും ശ്രുതി ഹാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രാക്ക് ആയിരുന്നു അവസാന ചിത്രം. താരത്തിന് ആദരാജ്ഞലി അർപ്പിച്ച് സിനിമയിലെ നിരവധി പ്രമുഖരാണ് രം​ഗത്തെത്തിയത്. നടനും രാഷ്ട്രീയക്കാരനുമായ പവൻ കല്യാണിന്റെ കടുത്ത വിമർശകൻ കൂടിയായിരുന്നു അദ്ദേഹം. ദളിത് സമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന മഹേഷ് തെരഞ്ഞെടുപ്പിൽ വൈഎസ്ആർസിപിക്കു വേണ്ടി കളത്തിലിറങ്ങിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''