ചലച്ചിത്രം

'അമ്മു യെസ് പറഞ്ഞ ആ ദിവസം മറക്കാനാവില്ല', മനോഹരമായ രാത്രിയുടെ ഓർമയിൽ വിനീത്, ഹൃദയം പോസ്റ്റർ

സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിലെ കല്യാണിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. 

സെറ്റു സാരിയുടുത്ത് പൂക്കളമിടുന്ന കല്യാണിയാണ് പോസ്റ്ററില്‍. നടന്‍ മോഹന്‍ലാലാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് വിനീത് ശ്രീനിവാസന്റെ കുറിപ്പാണ്. സിനിമയെക്കുറിച്ച് പറയാന്‍ കല്യാണിയെ കാണാന്‍ പോയ ആ ദിവസത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് താരം. കല്യാണിയുടെ വല്ലുവര്‍ക്കട്ടത്തെ വീട്ടിലെത്തിയാണ് കഥ പറഞ്ഞത്. 18ാം വയസില്‍ തന്റെ വോയ്‌സ് ടെസ്റ്റിനായി പ്രിയദര്‍ശനെ കാണാന്‍ എത്തിയതും ഇവിടെയാണ്. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം അവിടെനിന്നാണെന്നാണ് താരം പറഞ്ഞത്. 

വിനീത് ശ്രീനിവാസന്റെ കുറിപ്പ് വായിക്കാം

അമ്മുവിനോട് സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുത്ത അവള്‍ യെസ് പറഞ്ഞ ആ ദിവസം എനിക്ക് മറക്കാനാവില്ല. വല്ലുവര്‍ക്കൊട്ടത്തെ അവളുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കുറച്ചുനേരം ഞാന്‍ കാറില്‍തന്നെ ഇരുന്നു. 18 വയസുള്ളപ്പോള്‍ എന്റെ വോയ്‌സ് ടെസ്റ്റിനായി ഞാന്‍ പ്രിയന്‍ അങ്കിളിനേയും വിദ്യാസാഗര്‍ സാറിനേയും കാണാന്‍ പോയത് ഇതേ സ്ഥലത്താണ്. ആ വോയ്‌സ് ടെസ്റ്റ് നല്ലരീതിയില്‍ പോയി. അതെന്നെ മൂന്നോട്ടു കൊണ്ടുപോയി. മനോഹരമായ ഒരു യാത്രയുടെ തുടക്കം ഇവിടെ നിന്നായിരുന്നു. ദര്‍ശനയും അപ്പുവും ഫിലിം ചെയ്യുമെന്ന് അറിയിച്ചതിനാല്‍ അമ്മു യെസ് പറഞ്ഞതോടെ എന്റെ സിനിമയിലേക്കുള്ള പ്രധാന മൂന്ന് അഭിനേതാക്കളായി. മായാനദിയിലെ മിഴിയില്‍ നിന്നും പാട്ടും തുടര്‍ച്ചയായി കേട്ട് ഞാന്‍ വീട്ടിലേക്ക് തിരിച്ചു ഡ്രൈവ് ചെയ്തു. എന്റെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു. മനോഹരമായ രാത്രിയായിരുന്നു അത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും