ചലച്ചിത്രം

‘പ്രതിഷേധം ഉയരണം, ഫ്രാങ്കോ, റോബിൻ മുതലായ 'അച്ചന്മാരെ' ഉൾപ്പെടെ എതിർക്കണം'; ജൂഡ് ആന്റണി

സമകാലിക മലയാളം ഡെസ്ക്

ന്ന ബെന്നിനെ പ്രധാന കഥാപാത്രമാക്കി ജൂഡ് ആന്റണി‌ ജോസഫ് ഒരുക്കിയ ചിത്രമാണ് സാറാസ്. ഒടിടി റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ​ഗർഭം ധരിക്കാനുള്ള സ്ത്രീകളുടെ ചോയ്സുകളാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതിനിടെ ചിത്രം ഭ്രൂണഹത്യയെ പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ച് ഒരു വിഭാ​ഗം രം​ഗത്തെത്തി.  ക്രൈസ്തവ വിശ്വാസി സമൂഹത്തിന് ഇടയിൽ നിന്നും വിമർശനമുണ്ടായിരുന്നു.

അതിന് പിന്നാലെ ജൂഡ് പങ്കവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ക്രിസ്തീയ സഭയെ തകർക്കാൻ ശ്രമിച്ച ഫ്രാങ്കോ, റോബിൻ മുതലായ 'അച്ചന്മാരെ' ഉൾപ്പെടെ എതിർക്കണം എന്നാണ് താരം കുറിച്ചത്. ‘പ്രതിഷേധം ഉയരണം , ക്രിസ്തീയ സഭയെ തകർക്കാൻ ശ്രമിച്ച ഫ്രാങ്കോ, റോബിൻ മുതലായ 'അച്ചന്മാരെ' ഉൾപ്പെടെ എതിർക്കണം. നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാർ ശ്രദ്ധിക്കുമല്ലോ‘ - ജൂഡ് കുറിച്ചു. 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ജൂഡിനേയും ചിത്രത്തേയും വിമർശിച്ചുകൊണ്ടാണ് ഭൂരിഭാ​ഗം കമന്റുകളും. ചിത്രത്തിൽ അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. ബെന്നി പി നായരമ്പലം, മല്ലിക സുകുമാരൻ,  പ്രശാന്ത് നായര്‍ ഐ എ എസ്, ശ്രിന്ദ  തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍