ചലച്ചിത്രം

മാസ് ലുക്കിൽ 'തല', വലിമൈ മോഷൻ പോസ്റ്റർ പുറത്ത്; വൈറൽ

സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പർതാരം തല അജിത്തിന്റെ പുതിയ ചിത്രം വലിമൈയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. മാസ് ലുക്കിലുള്ള ചിത്രത്തിലെ അജിത്തിന്റെ സ്റ്റിൽസിനൊപ്പമാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പോസ്റ്റർ. 

പവർ ഇസ് എ സ്റ്റേറ്റ് ഓഫ് മൈൻഡ് എന്ന വാചകവും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. എച്ച് വിനോദ് ആണ് സംവിധാനം. അജിത്തിന്റെ ബൈക്ക് സ്റ്റണ്ടും ചിത്രത്തിലുണ്ട്. ഒരു പൊലീസ് ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് ഈ തുക നേടിയതെന്നാണ് വിവരം. കൂടാതെ ബുക്ക് മൈ ഷോയിലൂടെ വലിയ ഇന്ററസ്റ്റും ചിത്രം നേടി. 1.73 മില്യണിലധികം ഇന്‍ററസ്റ്റുകളാണ് ചിത്രത്തിന് ബുക്ക് മൈ ഷോയിലൂടെ ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വന്തം വൃക്ക വില്‍ക്കാന്‍ ശ്രമിച്ചു, സാധ്യത മനസ്സിലായതോടെ റാക്കറ്റിന്‍റെ ഭാഗമായി, സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം

നെഞ്ചിനകത്ത് ലാലേട്ടൻ... താരരാജാവിന് പിറന്നാൾ ആശംസകൾ

മെസി മുതല്‍ ഗര്‍നാചോ വരെ; കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

ഒറ്റയടിക്ക് 480 രൂപയുടെ ഇടിവ്; സ്വര്‍ണവില 55,000ല്‍ താഴെ

'ഞാന്‍ ആര്‍എസ്എസുകാരന്‍, സംഘടനയിലേക്ക് തിരിച്ച് പോകുന്നു'; കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി