ചലച്ചിത്രം

മോഹന്‍ലാല്‍ ചിത്രം തെലങ്കാനയില്‍ തുടങ്ങി; കിടിലന്‍ ലുക്കില്‍ പൃഥ്വിയും കല്യാണിയും; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രമായ ബ്രോ ഡാഡി ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങി. ചിത്രത്തില്‍ പൃഥിരാജും മുഴുനീള കഥാപാത്രമായി എത്തുന്നു. ചിത്രത്തില്‍ നിന്നുള്ള പൃഥ്വിയുടെയും നായിക കല്യാണി പ്രിയദര്‍ശന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. കിടിലന്‍ ഗെറ്റപ്പിലാണ് ഇരുവരും എത്തുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡീയോ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. 

ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം കൂടിയാണിത്. തുടക്കത്തില്‍ ചിത്രീകരിക്കുക പൃഥ്വിരാജിന്റെയും കല്യാണിയുടെയും ഭാഗങ്ങളാകും . മോഹന്‍ലാലും സിനിമയില്‍ ഉടന്‍ ജോയിന്‍ ചെയ്യും.

 കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ബ്രോ ഡാഡിയുടെ ലൊക്കേഷൻ തെലങ്കാനയിലേക്ക് മാറ്റിയത്. മീന, കനിഹ, മുരളി ഗോപി, സൗബിന്‍, ലാലു അലക്‌സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് എന്നും ബിബിന്‍ മാളിയേക്കലുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. അഭിനന്ദന്‍ രാമാനുജം ഛായഗ്രഹണം നിര്‍വഹിക്കുന്നു. ദീപക് ദേവാണ് സംഗീതം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. എം ആര്‍ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം