ചലച്ചിത്രം

ടേപ്പ് റെക്കോർഡറും വാക്മാനും ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്നവർക്കുവേണ്ടി, ഹൃദയത്തിലെ പാട്ടുകൾ ഓഡിയോ കാസറ്റിലും

സമകാലിക മലയാളം ഡെസ്ക്

ഡിയോ കാസറ്റുകളും സിഡിയുമെല്ലാം പലർക്കും പഴയകാല ഓർമയാണ്. വിരൽതുമ്പിൽ ഇഷ്ടമുള്ള പാട്ടുകൾ വരുമ്പോൾ എന്തിനാണ് കാസറ്റ് എന്നാണ് ഭൂരിഭാ​ഗം പേരുടേയും ചിന്ത. എന്നാൽ ടെപ്പ് റെക്കോർഡറു വാക്മാനുമെല്ലാം പൊന്നുപോലെ സൂക്ഷിക്കുന്ന നിരവധി പേർ ഇപ്പോഴുമുണ്ട്. സംവിധായകനും ​ഗായകനുമായ വിനീത് ശ്രീനിവാസൻ ആ കൂട്ടത്തിൽ ഒരാളാണ്. തനിക്ക് കാസറ്റിനോടുള്ള സ്നേഹം അദ്ദേഹം നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ സിനിമയിലൂടെ കാസറ്റിനേയും സിഡിയേയുമെല്ലാം സ്നേഹിക്കുന്നവർക്കൊരു സമ്മാനവുമായി എത്തുകയാണ് താരം. 

പുതിയ ചിത്രം ഹൃദയത്തിന്റെ പാട്ടുകൾ ഓഡിയോ കാസറ്റായും സിഡിയായും പുറത്തിറക്കുമെന്നാണ് വിനീത് അറിയിച്ചിരിക്കുന്നത്. ‘ടേപ്പ് റെക്കോർഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കാസ്സറ്റ് പ്ലേ ചെയ്തു പാട്ടു കേൾക്കുന്നവർ ഇപ്പോഴും ഇവിടെ ഉണ്ട്. ഇത് കേവലം നൊസ്റ്റാൾജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തിൽ തൊടാനുള്ള ഒരു ക്വാളിറ്റി അനലോഗിന് ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണിവർ. ഇവർക്കുള്ള ഞങ്ങളുടെ സ്നേഹസമ്മാനമാണ്’, എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്.

​ഗാനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണ് പ്രിയം. പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾക്കെല്ലാം വലിയ സ്വീകര്യതയാണ് ലഭിച്ചത്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍