ചലച്ചിത്രം

കങ്കണ നിർമിക്കുന്ന ആദ്യ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി നായകൻ, സ്വാ​ഗതം ചെയ്ത് താരം

സമകാലിക മലയാളം ഡെസ്ക്


ഭിനയത്തിനും സംവിധാനത്തിനും പിന്നാലെ നിർമാതാവാകാനുള്ള തയാറെടുപ്പിലാണ് ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത്. ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖിയാണ് താരം ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ നായകനാവുന്നത്. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെയാണ് കങ്കണ ഇത് വ്യക്തമാക്കിയത്. 

വെൽകം ടു ദ ടീം സാർ എന്ന അടിക്കുറിപ്പിലാണ് നവാസുദ്ദീനെ സിനിമയിലേക്ക് കങ്കണ സ്വാ​ഗതം ചെയ്തത്. നവാസുദ്ദീന്‍ സിദ്ദീഖിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ആദ്യമായാണ് കങ്കണ റണാവത്തും നവാസുദ്ദീന്‍ സിദ്ദീഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ടികു വെഡ്‌സ് ഷേരു എന്നു പേരു നൽകി ചിത്രം സംവിധാനം ചെയ്യുന്നത് സായ് കബീറാണ്. ചിത്രം റൊമാന്‍ഡിക് കോമഡി വിഭാഗത്തില്‍ പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കും. 

മണികർണിക ഫിലിംസ് എന്നാണ് കങ്കണയുടെ നിർമാണ കമ്പനിയുടെ പേര്. കങ്കണ നായികയായി എത്തിയ ചിത്രമായിരുന്നു മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി. ആ പേര് തന്നെയാണ് പ്രൊഡക്ഷന്‍ കമ്പനിക്കും നല്‍കിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി