ചലച്ചിത്രം

അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ മുഖമില്ല, മറീന മൈക്കിളിന്റെ പ്രതിഷേധം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ണ്ണി വെയ്നും അഹാന കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റർ. എന്നാൽ ചിത്രത്തിലെ സെക്കൻഡ് ഹീറോയിനായി എത്തുന്ന മറീന മൈക്കിൾ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നില്ല. തന്റെ തലയില്ലാത്ത പോസ്റ്ററിനെതിരെ രസകരമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് താരം. 

പോസ്റ്ററിൽ തന്റെ ചിത്രം എഡിറ്റ് ചെയ്ത ചേർത്തായിരുന്നു താരത്തിന്റെ പ്രതിഷേധം. ഇത് സോഷ്യൽ മീഡിയയിലൂടെ മറീന പങ്കുവയ്ക്കുകയും ചെയ്തു. ‘അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ  ഒരു ഡിസൈനറുടെയും സഹായം വേണ്ട.’എന്ന അടിക്കുറിപ്പിലാണ് സ്പെഷ്യൽ പോസ്റ്റർ താരം പങ്കുവെച്ചത്. 

നവാ​ഗതനായ ജിഷ്ണു ശ്രീകണ്ഠനാണ് ചിത്രത്തിന്റെ സംവിധാനം. ക്രൈം കോമഡിയായി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ലാലു അലക്സ്, സൈജു കുറുപ്പ്, അനൂപ് രമേശ്, മേജര്‍ രവി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുമേഷ് വി. റോബിൻ തിരക്കഥാകൃത്ത്. അജോയ് സാമുവൽ ഛായാഗ്രാഹണം. പി.എസ്. ജയഹരി സംഗീതം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു