ചലച്ചിത്രം

മണിചേട്ടന്റെ കയ്യിലിരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവ്; ജൂഡ്

സമകാലിക മലയാളം ഡെസ്ക്

ന്ന ബെന്നിനെ പ്രധാന കഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് മികച്ച അഭിപ്രായമാണ് നേടിയത്. വ്യത്യസ്തമായ പ്രമേയം ചർച്ചയാക്കിയ ചിത്രം വിമർശനങ്ങൾക്കും കാരണമായി. നിരവധി രസകരമായ രം​ഗങ്ങളും കോർത്തിണക്കിക്കൊണ്ടായിരുന്നു ചിത്രം. അതിൽ ഏറ്റവും കയ്യടി നേടിയത് സണ്ണി വെയിനിനെക്കൊണ്ട് തള്ളിക്കളിക്കണ കുഞ്ഞുപുഴു പാടിക്കുന്ന വൃദ്ധി വിശാലിന്റെ രം​ഗമാണ്. വളരെപ്പെട്ടെന്നാണ് ഈ രം​ഗം ട്രോളുകളിൽ നിറഞ്ഞത്. ഇപ്പോൾ തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ജൂഡ്. ചിത്രത്തിന്റെ ആർട്ട് ഡയറക്ടറായ മോഹൻദാസിന്റെ മകനാണ് ഈ തമാശയ്ക്ക് പിന്നിലെന്നാണ് ജൂഡ് കുറിക്കുന്നത്. മോഹൻദാസിന്റേയും കുടുംബത്തേയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ചിത്രവും ജൂഡ് പങ്കുവെച്ചു. 

ജൂഡിന്റെ കുറിപ്പ് വായിക്കാം

ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലോകേഷനും സുന്ദരമായി തോന്നിയത്. The Great Art director of Sara'S. സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞ്ജാതാവ്. ലോകേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. avanteyoru kunjippuzhu. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്