ചലച്ചിത്രം

മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു, വരുന്നത് മാസ് എന്റർടെയ്നറെന്ന് വിനയൻ

സമകാലിക മലയാളം ഡെസ്ക്

ചെറിയ ഇളവേളയ്ക്ക് ശേഷം മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമാവുകയാണ് സംവിധായകൻ വിനയൻ. പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് ബി​ഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോൾ മോഹൻലാലിനൊപ്പം പുതിയ ചിത്രം ചെയ്യാൻ ഒരുങ്ങുകയാണ് വിനയൻ. മോഹൻലാൽ തനിക്കൊപ്പം സിനിമ ചെയ്യാൻ സമ്മതിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. മാസ് എന്റർടെയ്നർ തന്നെയെടുക്കാനാണ് വിനയന്റെ തീരുമാനം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.

‘മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമ ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താത്പര്യമില്ല. അതിനാല്‍ ഒരു മാസ് എന്റർടെയ്നർ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞത്. ’- വിനയൻ പറഞ്ഞു. 

ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല. മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കണം. നിലവില്‍ രണ്ട് കഥകൾ മനസിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പുതിയ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിനേക്കാളും വലിയ ചിത്രമായിരിക്കും ഇതെന്നും വിനയൻ കൂട്ടിച്ചേർത്തു. 

മോഹൻലാലിന്റെ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. അതിനു ശേഷം ജീത്തു ജോസഫിനൊപ്പം 12th മാനിൽ അഭിനയിക്കും. പൃഥ്വിരാജിന്റെ എമ്പുരാനും ഒരുങ്ങുന്നുണ്ട്. വിനയൻ പത്തൊൻപതാം നൂറ്റാണ്ടിന്റെ തിരക്കിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍