ചലച്ചിത്രം

ഇഷ്കിന്റെ തെലുങ്ക് റീമേക്കിൽ പ്രിയ വാര്യർ നായിക, 30 ന് തിയറ്ററിലെത്തും; കാത്തിരിക്കുന്നുവെന്ന് ഷെയിൻ നി​ഗം

സമകാലിക മലയാളം ഡെസ്ക്

ഷെയിൻ നി​ഗവും ആൻ ശീതളും പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ ചിത്രമാണ് ഇഷ്ക്. മികച്ച അഭിപ്രായം നേടിയ ചിത്രം അന്യ ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. പ്രിയ വാര്യർ നായികയായി എത്തുന്ന ചിത്രം ഈ മാസം 30ന് തിയറ്ററിലൂടെയാണ് റിലീസ് ചെയ്യുന്നത്. കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തുറക്കുന്ന തിയറ്ററുകളിലെ ആദ്യ റിലീസായാണ് ചിത്രം എത്തുക. 

 എസ് എസ് രാജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സജ്ജ തേജയാണ് നായകനായി എത്തുന്നത്. ഏപ്രില്‍ 23ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം കാരണം റിലീസ് നീട്ടിവെക്കേണ്ടിവന്നു. അതിനിടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ ആശംസകളുമായി ഷെയിൻ നി​ഗം എത്തി. ചിത്രത്തിനായി കാത്തിരിക്കുന്നു എന്നാണ് താരം കമന്റായി കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ