ചലച്ചിത്രം

'മുസ്തഫ യുഎസിൽ, എന്നിട്ടും ഞങ്ങളുടെ ബന്ധം സുരക്ഷിതമാണ്'; ഭർത്താവിന്റെ മുൻഭാര്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ പ്രിയാമണി

സമകാലിക മലയാളം ഡെസ്ക്

ടി പ്രിയാമണിയുടേയും ഭർത്താവ് മുസ്തഫ രാജിന്റേയും വിവാഹത്തിന് നിയമസാദുതയില്ലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് മുൻ ഭാര്യ ആയിഷ രം​ഗത്തെത്തിയത്. താനുമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നായിരുന്നു ആരോപണം. ഇത് വലിയ വാർത്തയായതിന് പിന്നാലെ ഭർത്താവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് പ്രിയാമണി. തങ്ങളുടെ ബന്ധം സുരക്ഷിതമാണ് എന്നാണ് ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്. 

"ആശയവിനിമയമാണ് ബന്ധത്തിന്റെ താക്കോൽ.  ഞാനും മുസ്തഫയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിങ്ങൾ ചോദിക്കുകയാണെങ്കിൽ, ഇതുവരെ, ഞങ്ങളുടെ ബന്ധത്തിൽ ഞങ്ങൾ വളരെയേറെ സുരക്ഷിതരാണ്, ഇപ്പോഴും അതേ. അദ്ദേഹം ഇപ്പോൾ യുഎസിലാണ്. അവിടെ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും ഞങ്ങൾ പരസ്പരം സംസാരിക്കുമെന്നത് തീർച്ചപ്പെടുത്തിയതാണ്. എത്ര ജോലി തിരക്കായാലും സുഖമായിരിക്കുന്നവല്ലോ എന്ന് അന്വേഷിക്കാനെങ്കിലും ശ്രദ്ധിക്കും. അദ്ദേഹ​വുമതേ ഫ്രീ ആകുമ്പോൾ‌ എന്നെ വിളിക്കും അല്ലെങ്കിൽ സന്ദേശങ്ങൾ അയക്കും. അതുപോലെ ഞാനും ഷൂട്ടിങ്ങ് തിരക്കുകൾ ഒഴിയുമ്പോൾ വിളിക്കും. - പ്രിയാമണി പറഞ്ഞു. 

ബന്ധങ്ങളിൽ ആശയവിനിമയം വളരെ പ്രധാനമാണെന്നാണ് താരം പറയുന്നത്. ഒരാൾ ക്ഷീണിതനാണെങ്കിൽ അയാളെക്കുറിച്ച് അന്വേഷിക്കാൻ ഒരാളുണ്ടാവുക എന്നത് വലിയ കാര്യമാണ്. ഞങ്ങൾ വളരെ സുരക്ഷിതരാണ്, പരസ്പരം സംസാരിക്കുന്നത് ഞങ്ങൾ ഒരു ദിനചര്യയാക്കി മാറ്റുന്നു, അതാണ് എല്ലാ ബന്ധങ്ങളുടെയും താക്കോലെന്നും പ്രിയാമണി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസമാണ് ആയിഷ ആരോപണവുമായി രം​ഗത്തെത്തി. ''മുസ്തഫയും ഞാനും തമ്മിലുള്ള വിവാഹം ഇപ്പോഴും നിലനില്‍ക്കുകയാണ്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല. അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം നിയമവിരുദ്ധമാണ്'' - എന്നാണ് ആയിഷ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ അവിവാഹിതന്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ പറയുന്നു.  എന്നാൽ ആരോപണങ്ങളെല്ലാം ആയിഷ തള്ളി. 2010 മുതൽ പരസ്പരം വേർപിരിഞ്ഞു കഴിയുകയാണെന്നും 2013ൽ വിവാഹമോചനം നേടിയെന്നുമാണ് മുസ്തഫ പറയുന്നത്. 2017 ലായിരുന്നു പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി