ചലച്ചിത്രം

'വെല്ലുവിളികളെ അതിജീവിച്ചിരുന്നു ഇനിയും ധൈര്യത്തോടെ നേരിടും': രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷം ശിൽപ്പ ഷെട്ടി 

സമകാലിക മലയാളം ഡെസ്ക്

നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട്  ഭർത്താവ്​ രാജ്​ കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ശിൽപ്പ ഷെട്ടിയുടെ പ്രതികരണമാണ് ഏവരും കാത്തിരുന്നത്. എന്നാലിപ്പോൾ ഭർത്തിവിന്റെ അറസ്റ്റിന് ശേഷം താരത്തിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. മുൻപും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ടെന്നും ഭാവിയിൽ ഇവയെ ധൈര്യത്തോടെ നേരിടുമെന്നും അർത്ഥമാക്കുന്ന ജെയിംസ്​ തർബറുടെ പുസ്​തകത്തിലെ ഒരു പേജ്​ ശിൽപ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. 

"കോപത്തോടെ പിന്നിലേക്കും, ഭയത്തോടെ മുന്നോട്ടും നോക്കരുത്​, എന്നാൽ ചുറ്റുമുള്ളതിനെക്കുറിച്ച്​ അവബോധമുണ്ടാകണം.
നമ്മളെ വേദനിപ്പിച്ച​വരെയും നേരിട്ട മോശം അനുഭവങ്ങളെയും കോപത്തോടെയായിരിക്കും നമ്മൾ ഓർക്കുക. ജോലി നഷട്​പ്പെടുമോ, അസുഖം വരുമോ, പ്രിയപ്പെട്ടവരെ നഷ്​ടപ്പെടുമോ തുടങ്ങി ഒട്ടേറെ ഭയങ്ങളുമായാണ്​ നമ്മൾ മുന്നോട്ടുപോകുന്നത്​.
നമ്മൾ ഇപ്പോൾ എവിടെയാണോ അവിടെയുണ്ടാകണം​. ഇനി എന്താണെന്നോ, എങ്ങനെയായിരിക്കണമെന്നോ ആശങ്കപ്പെടേണ്ടതില്ല, എന്നാൽ അതിനെക്കുറിച്ച്​ ധാരണയുണ്ടായിരിക്കണം. 
ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഭാഗ്യവാനാണെന്ന്​ ചിന്തിച്ചുകൊണ്ട്​ ഞാനൊരു ദീർഘശ്വാസമെടുക്കുന്നു. മുൻകാലങ്ങളി​ൽ നേരിട്ട വെല്ലുവിളികളെ അതിജീവിച്ചിരുന്നു, ഭാവിയിലെ വെല്ലുവിളികളെയും അതിജീവിക്കും. ഇന്നത്തെ എൻറെ ജീവിതത്തെ മറ്റൊന്നിനും വ്യതിചലിപ്പിക്കാൻ കഴിയില്ല", ശിൽപ്പ ​പങ്കുവെച്ച പുസ്​തക ഭാഗത്തിൽ പറയുന്നതിങ്ങനെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ