ചലച്ചിത്രം

നടി ജയന്തി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : മുതിര്‍ന്ന കന്നഡ നടി ജയന്തി അന്തരിച്ചു. 76 വയസ്സായിരുന്നു. പ്രായാധിക്യം സംബന്ധിച്ച അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 

14-ാം വയസ്സിലായിരുന്നു ജയന്തിയുടെ സിനിമാ രംഗത്തെ അരങ്ങേറ്റം. ജേനു ഗുഡ്ഡു എന്ന ചിത്രത്തില്‍ മൂന്നു പ്രധാന നായികമാരില്‍ ഒരാളായിട്ടായിരുന്നു തുടക്കം. 

രണ്ടാമത്തെ ചിത്രത്തില്‍ ഇതിഹാസ താരം ഡോ. രാജ്കുമാറിനൊപ്പം അഭിനയിച്ചു. ആറു ഭാഷകളിലായി 500 ലേറെ സിനിമകളില്‍ ജയന്തി അഭിനയിച്ചിട്ടുണ്ട്. 

ഇതില്‍ 300 ലേറെ സിനിമകളില്‍ നായികയായി. 45 സിനിമകളില്‍ രാജ്കുമാറിനൊപ്പം അഭിനയിച്ചു. കന്നഡ സിനിമയില്‍ നീന്തല്‍ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട ആദ്യ നടിയും ജയന്തിയാണ്. 

ഡോ. രാജ്കുമാറിന് പുറമെ, എന്‍ടിആര്‍, എംജിആര്‍ എന്നിവര്‍ക്കൊപ്പവും ജയന്തി അഭിനയിച്ചിട്ടുണ്ട്. അഭിനയ മികവ് പരിഗണിച്ച് അഭിനയ ശാരദ ജയന്തി എന്നാണ് അറിയപ്പെട്ടിരുന്നത്. 

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം, കര്‍ണാടകയിലെ മികച്ച നടിക്കുള്ള അവാര്‍ഡ്, ഫിലിം ഭെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നടി ജയന്തിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ അനുശോചിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്