ചലച്ചിത്രം

സഹപ്രവർത്തകർക്ക് സഹായവുമായി ഷമീർ മുഹമ്മദും ജോമോൻ ടി ജോണും; ഓരോ ലക്ഷം രൂപ വീതം നൽകി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡിന്റെ രണ്ടാം തരംഗം ചലച്ചിത്രമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഷൂട്ടിങ് നിർത്തിവയ്ക്കുകയും തിയറ്റർ അടക്കുകയും ചെയ്തതോടെ ദിവസവേതനക്കാരായ സിനിമാ പ്രവർത്തകരാണ് കൂടുതൽ ദുരിതത്തിലായത്. ഇപ്പോൾ ചലച്ചിത്ര തൊഴിലാളികളെ സഹായിക്കാൻ സഹായവുമായി എത്തിയിരിക്കുകയാണ് എഡിറ്റർ ഷമീർ മുഹമ്മദും, ക്യാമറാമാൻ ജോമോൻ ടി ജോണും. 

ഒരു ലക്ഷം രൂപ വീതം ഫെഫ്കയ്ക്ക് സംഭാവന നൽകിയിരിക്കുകയാണ് ഇരുവരും. ഇരുവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഫെഫ്ക തന്നെയാണ് ഫേയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. 'കോവിഡ് മഹാമാരി മൂലം ദുരിതത്തിലായ ചലച്ചിത്ര തൊഴിലാളികളെ സഹായിക്കുന്നതിലേക്ക് ഫെഫ്ക നടത്തുന്ന പ്രവർത്തനങ്ങൾക്ക് കരുത്തേകാനായി എഡിറ്റർ ഷമീർ മുഹമ്മദും, ജോമോൻ ടി ജോണും ഓരോ ലക്ഷം രൂപ വീതം ഫെഫ്കയ്ക്ക് നൽകി. രണ്ടു പേർക്കും ഫെഫ്ക നന്ദി രേഖപ്പെടുത്തുന്നു.' - ഫെഫ്ക കുറിച്ചു. ഇതിനോടകം നിരവധി പേർക്കാണ് ഫെഫ്ക സഹായം എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി