ചലച്ചിത്രം

സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ വീട്ടില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം.

വൃക്ക രോഗത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ആഴ്ചയില്‍ രണ്ടു തവണ വീതം അദ്ദേഹം ഡയാലിസിസിനു വിധേയനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ബാഘ് ബഹാദൂര്‍, തഹേദര്‍ കഥ, ചരാചര്‍, ഉത്തര എന്നിവ ബുദ്ധദേബിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. ഉത്തര, സ്വപ്‌നേര്‍ ദിന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയതിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരങ്ങള്‍ നേടി. അദ്ദേഹത്തിന്റെ സിനിമകള്‍ അഞ്ചു തവണ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.

സംവിധായകന്‍ എന്നതിനു പുറമേ ബംഗാളിയിലെ മികച്ച കവികൂടിയായിരുന്നു ബുദ്ധദേബ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്