ചലച്ചിത്രം

കടം വാങ്ങിയ പണം തിരിച്ചു നൽകി, എന്നിട്ടും വീടിന്റെ ആധാരം തരുന്നില്ല; നിർമാതാവിനെതിരെ പരാതി നൽകി വിശാൽ

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: വിശ്വാസവഞ്ചന കാണിച്ചെന്നാരോപിച്ച് നിര്‍മാതാവ് ആര്‍.ബി. ചൗധരിക്കെതിരേ പൊലീസില്‍ പരാതി നല്‍കി നടന്‍ വിശാല്‍. കടം വാങ്ങിയ പണം തിരിച്ചു നൽ‍കിയിട്ടും ഈടായി നൽകിയ രേഖകൾ തിരിച്ചു നൽകുന്നില്ലെന്നുമാണ് വിശാൽ പരാതിയിൽ പറയുന്നത്. 

വിശാൽ നായകനായി എത്തിയ ഇരുമ്പു തിരൈ എന്ന സിനിമ നിര്‍മിക്കാനായാണ് ചൗധരിയിൽ നിന്ന് പണം വാങ്ങിയത്. സ്വന്തം വീടാണ് വിശാല്‍ പണയത്തിന് ഈടായി നല്‍കിയത്. എന്നാല്‍ പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും മറ്റു രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ ആരോപിക്കുന്നു. 

രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. പിന്നീട് അവ കാണാനില്ലെന്നാണ് പറഞ്ഞതെന്ന് വിശാല്‍  നല്‍കിയ പരാതിയില്‍ പറയുന്നു. ടി നഗര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയത്. നടന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍